- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷൻ സൗദി ചാപ്റ്റർ ഫാമിലി ക്വിസ്; വിജയികളെ പ്രഖ്യാപിച്ചു
റിയാദ് : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം വിഷയമാക്കി മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി ക്വിസ് പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. സബാ മുഹമ്മദ്, ഷഹീന, ഇശൽ, മെഹ് വിഷ് , ഹെസ്ലിൻ (ഹുഫുഫ് ) എന്നിവർ ഒന്നാം സ്ഥാനവും, അസ്‌നാ ഷാഫി, മുബീന ഷാഫി, ആ ൽഫിയ, ആദിൽ, മുഹമ്മദ് ഷാഫി (ദമ്മാം) രണ്ടാം സ്ഥാനവും, വിവേക് ടി ചാക്കോ, ലയ ബേബി, ആൽവീന മരിയ, ഇമ്മാനുവൽ ചാക്കോ (ദിലം) മൂന്നാം സ്ഥാനവും നേടി.
മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രമായിരുന്നു ക്വിസിന് വിഷയമായി മുൻകൂട്ടി നൽകിയിരുന്നത്. വെർച്വൽ ആയി നടന്ന ഫാമിലി ക്വിസിന് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതിയാണ് ഫാമിലി ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത്. ഷാഹിദ ഷാനവാസ് ക്വിസ് മാസ്റ്റർ ആയിരുന്നു. ഡോ രമേശ് മൂച്ചിക്കൽ, ലീന കൊടിയത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.