ഹ്റൈനിലെ പ്രമുഖ നൃത്താദ്ധ്യാപികയും നിരവധി ഡാൻസ് ഡ്രാമകളുടെ സംവിധായികയുമായ വിദ്യ ശ്രീകുമാറിന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അദ്ലിയ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തി. സ്‌കൂൾ കരിക്കുലത്തിൽ നൃത്തമുൾപ്പെടെയുള്ള കല സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടുതൽ ഉൾപെടുത്തേണ്ടുന്നതിന്റെ ആവശ്യകതയും അവ കുട്ടികളുടെ വ്യക്തിത്വ വികസനത്തെ സഹായിക്കുന്ന കാര്യവും; ഹ്രസ്വമായ ഔപചാരിക ചടങ്ങു ഉത്ഘാടനം ചെയ്ത ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് . പി. വി. രാധാകൃഷ്ണപിള്ള പ്രസ്താവിച്ചു.

സൂര്യ നൃത്തോത്സവത്തിൽ ഉൾപ്പെടെ നിരവധി നൃത്ത ശില്പങ്ങൾ അവതരിപ്പിച്ചു പ്രശസ്തയായ വിദ്യ ശ്രീകുമാർ, മികച്ച അദ്ധ്യാപികയായി ശോഭിക്കുന്നതോടൊപ്പം നൃത്തത്തിൽ തന്റെതായ സർഗ്ഗാത്മകത കാണിക്കുന്നതിലുള്ള മിടുക്കിനെയും അദ്ദേഹം അനുമോദിച്ചു. സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ്, കുട്ടികൾക്കും അദ്ധ്യാപികയ്ക്കും ആശംസയർപ്പിച്ചതോടൊപ്പം ഈ പരിമിതമായ സാഹചര്യത്തിലും കുട്ടികളെ കലാപ്രവർത്തനത്തിന് പ്രാപ്തരാക്കുന്ന രക്ഷിതാക്കളെ അഭിനന്ദിച്ചു.. രക്ഷിതാക്കളുടെ പ്രതിനിധിയായി പ്രദീപ് പതേരി സ്വാഗതവും ശിവപ്രസാദ് നന്ദിപ്രകടവും നിർവഹിച്ച ചടങ്ങു നയൻതാര നിയന്ത്രിച്ചു.