- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
സൗത്ത് ഐലൻഡിലെ ഒട്ടാഗോ, കാന്റർബറി മേഖലയിൽ വീശിയത് മണിക്കൂറിൽ 140 കി.മീ വേഗതയുള്ള കാറ്റ്; എങ്ങും കനത്ത നാശനഷ്ടം;ഓക്ക്ലാൻഡ് ഹാർബർ പാലത്തിലൂടെ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
സൗത്ത് ഐലൻഡിലെ ഒട്ടാഗോ, കാന്റർബറി മേഖലയിൽ വീശിയത് മണിക്കൂറിൽ 140 കി.മീ വേഗതയുള്ള കാറ്റ്. ശക്തമായ കാറ്റ് രാജ്യത്തേക്ക് എത്തിയതോടെ അഗ്‌നിശമന സേനാംഗങ്ങൾ ഒറ്റരാത്രികൊണ്ട് നിരവധി നാശനഷ്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. അപകടങ്ങൾ മിക്കതും വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ മരങ്ങൾ കടപുഴകി വീണ് സംഭവിച്ചതായിരുന്നു.
നോർത്ത് കാന്റർബറിയിൽ മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു. കാറ്റിന്റെ ശക്തി വളരെ ശക്തമായിരുന്നതുകൊണ്ട് തന്നെ് ഓക്‌സ്‌ഫോർഡിനടുത്തുള്ള വൈദ്യുതത്തൂണുകൾ വരെ പൊട്ടി വീണു.ആയിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും കാന്റർബറിയിലുടനീളം വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ്.ഇപ്പോഴും കാന്റർബറി, ക്രൈസ്റ്റ്ചർച്ച് എന്നിവിടങ്ങളിൽ ഏകദേശം 1600 വീടുകളിൽ വൈദ്യുതി ഇല്ല,
രാജ്യത്ത് ശക്തമായ കാറ്റ് വീശുന്നതിനാൽ ഓക്ക്ലാൻഡ് ഹാർബർ പാലത്തിലൂടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത കുറയ്ക്കാൻ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹനമോടിക്കുന്നവർ പാലത്തിനടുത്തെത്തുമ്പോൾ ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതാണ്.ഭീമാകാരമായ തിരമാലകൾക്കിടയിലും പ്രദേശത്തിന്റെ തീരപ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ഉദ്യോഗസ്ഥർ നിവാസികളോട് അഭ്യർത്ഥിച്ചു.
കാറ്റുമായി ബന്ധപ്പെട്ട 52 സംഭവങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർട്ടർട്ടണിനും മാസ്റ്റർട്ടണിനും ഇടയിലുള്ള സംസ്ഥാനപാത 2 ൽ മൂന്ന് ട്രക്കുകൾ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.