ട്ടോവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യാഴാഴ്ച കനേഡിയൻ സർക്കാരിനോട് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു 'ട്രൂറോയിൽ ഒരു ഇന്ത്യൻ യുവാവിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ ഹൈകമ്മീഷന്റെ ഇടപെടൽ. സ്‌കോട്ടിയയിലെ ട്രൂറോയിൽ ഞായറാഴ്ച പുലർച്ചെയാണ് 23-കാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത്.

23-കാരനായ പ്രഭ്ജ്യോത് സിങ് കത്രി എന്ന സിഖ് യുവാവിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ച് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ട്രൂറോ പൊലീസ് ഇയാളെ വിട്ടയച്ചു. കൊലപാതകത്തെ കുറിച്ച് അറിഞ്ഞ് പൊലീസ് എത്തുമ്പോൾ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് സിംഗിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് യുവാവിന്റെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഉറപ്പ് നൽകി. വിഷയം ഫെഡറൽ, ലോക്കൽ കനേഡിയൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും, സുതാര്യമായ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതായും ഇന്ത്യൻ ഹൈക്കമ്മീഷൻ വാർത്താക്കുറിപ്പ് അറിയിച്ചു.വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ സംരക്ഷിക്കാനാണ് കനേഡിയൻ അധികൃതരോട് ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ട മേഖലകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്താൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. രാത്രികാലങ്ങളിൽ സംശയാസ്പദമായ, വിദ്വേഷപരമായ സംഭവങ്ങൾ നേരിട്ടാൽ പ്രാദേശിക പൊലീസിനെ അറിയിക്കാനും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു.