- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച്ച മുതൽ അയർലണ്ടിലേക്കുള്ള സന്ദർശക വിസ അപേക്ഷ സ്വകരീക്കും; മലയാളികളടക്കം അയർലണ്ടിൽ സ്ഥിര താമസമാക്കിയ നിരവധി പേർക്ക് ആശ്വാസം
അയർലണ്ടിൽ വിസിറ്റിങ് വിസ അനുവദിക്കുന്നത് സെപ്റ്റംബർ 13 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ. കോവിഡ് ബാധിച്ചത് കാരണം കഴിഞ്ഞ വർഷം നിർത്തിവച്ച സേവനം, രാജ്യത്ത് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതൽ സന്ദർശക വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അയർലണ്ട് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകുന്ന എല്ലാവിധ വിസകളും നിർത്തിവച്ചിരുന്നു.ഇതിനുശേഷമാണ് സ്പൗസ് വിസ അനുവദിച്ചത്. അപ്പോളും സന്ദർശക വിസക്കാർക്ക് വിലക്കുണ്ടായിരുന്നു . ഈ നിയന്ത്രണമാണ് ഇപ്പോൾ എടുത്തു മാറ്റിയിരിക്കുന്നത്. മലയാളികളടക്കം അയർലണ്ടിൽ സ്ഥിര താമസമാക്കിയ നിരവധി പേർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത് .
മാതാപിതാക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ കുറഞ്ഞകാലത്തേയ്ക്കാണെങ്കിലും സന്ദർശക വിസയിൽ ഒപ്പം കൊണ്ടുവന്നു നിർത്താൻ ഇവർക്ക് സാധിക്കും.അയർലണ്ടിലെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും സന്ദർശക വിസക്കാർക്ക് അയർലണ്ടിൽ പ്രവേശനം നൽകുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന്റെയൊ കോവിഡ് രോഗം വന്നു ഭേദമായതിന്റെയോ സർട്ടിഫിക്കറ്റും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റും സന്ദർശക വിസയിൽ വരുന്നവർ കൈവശം കരുതേണ്ടതാണ്.
സന്ദർശക വിസയുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക