- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽത്തീരത്ത് ഉള്ള നടപ്പാതകളിൽ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി;നിയമലംഘകരെ പിടികൂടാൻ പരിശോധന
കുവൈത്ത് സിറ്റി : കടൽത്തീരത്ത് ഉള്ള നടപ്പാതകളിൽ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. നടപ്പാതകളിലെ സൈക്കിൾ സവാരി പിടികൂടാൻ ഫീൽഡ് പരിശോധന നടത്തുമെന്ന് കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഹൈജീൻ ആൻഡ് റോഡ് വർക്‌സ് വിഭാഗം ഡയറക്ടർ മിശ്അൽ അൽ ആസിമി പറഞ്ഞു.
തീരത്ത് നടക്കുന്നവരുടെ സുരക്ഷയും സുഗമമായ സഞ്ചാരവും ഉറപ്പുവരുത്താനാണ് നടപടി. അടുത്തകാലത്ത് തീരപ്രദേശത്ത് സൈക്കിളുകൾ വാടകക്ക് നൽകുന്നത് ആരംഭിച്ചിരുന്നു. ഇത് നിയമലംഘനമാണ്. ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വാടകക്ക് നൽകുന്നത് വഴിയോര കച്ചവടത്തിന്റെ പരിധിയിൽപെടുത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story