പാലാ: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരത്തിന്റെ ഘോഷയാത്ര പ്രയാണം മാണി സി കാപ്പൻ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മുൻ എം പി ചെങ്ങറ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ആർ അജിത്കുമാർ, തിരുഭാവരണം കമ്മീഷണർ എസ് അജിത്കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഡി സുനിൽകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത്കുമാർ, ജിനു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.

കൊഴുവനാൽ മനക്കുന്ന് പി വി മധുവിന്റെ പുരയിടത്തിലെ തേക്കാണ് ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി കൊണ്ടുപോയത്. രാവിലെ ആരംഭിച്ച വൃക്ഷ പൂജയ്ക്കുശേഷമാണ് തേക്ക് മുറിച്ചത്. സജി രാഘവൻ വലിയമറ്റത്തിലാണ് ക്ഷേത്രത്തിനായി തേക്ക് വാങ്ങിയത്. മാസങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ മഹാദേവ ക്ഷേത്രത്തിലേയ്ക്കു കൊടിമര ആവശ്യത്തിനായി ഇവിടെ നിന്നും തേക്ക് കൊണ്ടുപോയിരുന്നു

സി എസ് ഡി എസ് പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദം ഉയർത്തി: മാണി സി കാപ്പൻ

പാലാ: പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദം ഉയർത്താൻ സി എസ് ഡി എസിനു കഴിഞ്ഞിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചേരമ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി മീനച്ചിൽ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് പ്രസിഡന്റ് രാജു കെ എം അധ്യക്ഷത വഹിച്ചു. ജയ്‌മോൻ സി പി, കെ കെ കുട്ടപ്പൻ, ആൻസി സെബാസ്റ്റ്യൻ, ബിജു കെ വി, എം ഐ ലൂക്കോസ്, ആന്റണി കൊഴുവനാൽ, വർഗീസ് മേവട, ഷാജി മോൻ, അപ്പച്ചൻ പുള്ളോലി തുടങ്ങിയവർ പ്രസംഗിച്ചു.