- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ മോചിപ്പിച്ച തടവുപുള്ളികളെ പേടിച്ച് 200ലേറെ വനിതാ ജഡ്ജിമാർ ഒളിവിൽ; വനിതാ മാധ്യമപ്രവർത്തകർ,വനിതാ ജഡ്ജിമാർ, സൈനികർ തുടങ്ങിയവർക്കായി തിരച്ചിൽ ശക്തമാക്കി താലിബാൻ
കാബൂൾ: ജയിലിൽ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളികളായ തടവുപുള്ളികളെ താലിബാൻ മോചിപ്പിച്ചതോടെ അഫ്ഗാനിസ്താനിൽ 200ലേറെ വനിതാ ജഡ്ജിമാർ ഒളിവിൽ പോയതായി റിപ്പോർട്ട്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ വനിതാ ജഡ്ജിമാർ ഭീതിയിലാണ് കഴിയുന്നതെന്ന് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലമുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽ ഖ്വയ്ദ അടക്കമുള്ള തീവ്രവാദികളേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ നൽകിയ ജഡ്ജിമാർ ഒളിവിൽ പോയത്. ഈ കുറ്റവാളികൾ വനിതാ ജഡ്ജിമാർക്കായി തിരച്ചിൽ തുടങ്ങിയതായാണ് റിപ്പോർട്ട്.
തങ്ങൾ താമസിക്കുന്ന പ്രവിശ്യയിലെത്തി ഏതെങ്കിലും വനിതാ ജഡ്ജിമാർ ഒളിവിൽ കഴിയുന്നുണ്ടോ എന്നത് സംബന്ധിച്ച് താലിബാൻ അന്വേഷിച്ചതായി നാംഗർ പ്രവിശ്യയിൽ താമസിക്കുന്ന 38 കാരിയായ വനിതാ ജഡ്ജി പറയുന്നു. ഇവർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്.
എല്ലായിടത്തും താലിബാൻകാരാണ്. ഭയത്തോടെയാണ് ജീവിക്കുന്നത്. താലിബാൻ തന്നെ കണ്ടെത്തുകയാണെങ്കിൽ കൊന്നുകളയും. ജഡ്ജിമാർക്ക് പുറമേ അഫ്ഗാൻ സർക്കാരിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ, സൈനികർ, വനിതാ മാധ്യമപ്രവർത്തകർ എന്നിവരെക്കുറിച്ചെല്ലാം അയൽവാസികളോട് താലിബാൻ വന്നന്വേഷിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.