പെരിയ: 22കാരിയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവും മഹേഷും പ്രണയിച്ചാണ് വിവാഹം ചെയ്തത്. രണ്ട് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇവർക്ക് 9 മാസം പ്രായമായ പെൺകുഞ്ഞുണ്ട്.