- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുകൾ തുറക്കാൻ അനുവദിക്കണം; എക്സൈസ് മന്ത്രിക്ക് മുന്നിൽ നിവേദനവുമായി ബാറുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ അനുവദിക്കണം. ഇനിയും അടച്ചിട്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്നു ബാറുടമകൾ. ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് ഇവർ നിവേദനം നൽകി. എന്നാൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെ നിലപാട്.
സംസ്ഥാനത്ത് ഭൂരിപക്ഷം പേർക്കും ആദ്യ ഡോസ് വാക്സീൻ ലഭ്യമായതിനാൽ ബാറുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്. സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 23 വയസാണ്. സർക്കാർ കണക്ക് അനുസരിച്ച് 20 വയസ്സിനു മുകളിലുള്ള എൺപതു ശതമാനത്തിലേറെ ആൾക്കാർക്ക് ആദ്യ ഡോസ് വാക്സിൻ ലദിച്ചു കഴിഞ്ഞു. ഇനിയും അടച്ചിട്ടു മുന്നോട്ടു പോയാൽ ഇപ്പോൾത്തന്നെ കനത്ത നഷ്ടം നേരിടുന്ന വ്യവസായം തകരുമെന്നും ഇവർ സർക്കാരിനെ അറിയിച്ചു.
സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളും തുറന്നിട്ടും ബാറുകളെ മാത്രം ഒഴിവാക്കിയത് ശരിയായില്ലെന്നും ഇവർ നിവേദനത്തിൽ പറയുന്നു. എന്നാൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും, സർക്കാരിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം വി ഗോവിന്ദൻ ബാറുടമകളെ അറിയിച്ചു. ബാറുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്നു മദ്യപിക്കാൻ അവസരം നൽകണമെന്നു നേരത്തെ എക്സൈസ് കമ്മിഷണറും സർക്കാരിനു ശുപാർശ നൽകിയിരുന്നു. ആരോഗ്യ വകുപ്പിന്റെ കൂടി നിലപാട് കണക്കിലെടുത്താകും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.