- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് ഈ വീട്ടിൽ ജീവിക്കാൻ അവകാശമില്ലെന്ന് പറഞ്ഞു പീഡനം; തലശ്ശേരിയിലെ ഭർതൃവീട്ടുകാർക്കെതിരെ നാഗാലാൻഡ് സ്വദേശിനിയുടെ പരാതി
തലശേരി:ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന നാഗാലാൻഡുകാരിയായ യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർ ഉൾപ്പെടെ നാല് പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.
ആയിത്തറ മമ്പറം സ്വദേശിയായ സൈനികന്റെ ഭാര്യയാണ് പരാതിക്കാരി. യുവതിയുടെ ഭർത്താവിന്റെ അമ്മ, സഹോദരി, സഹോദരൻ, സഹോദരന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2014 -ലാണ് സൈനികനുമായി യുവതിയുടെ വിവാഹം. 2015 ൽ സഹോദരൻ ഉപദ്രവിച്ചെന്ന് യുവതി അമ്മയോട് പറഞ്ഞെങ്കിലും ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നം ഒതുക്കി തീർക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്.
ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് ഈ വീട്ടിൽ ജീവിക്കാൻ അവകാശമില്ലെന്ന് പറഞ്ഞു നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിഐ ബിനു മോഹൻ പറഞ്ഞു.
Next Story