മ്പള തർക്കത്തെ ചൊല്ലി ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ സമരത്തിനിറങ്ങുമെന്ന് അറിയിച്ചതോടെ ലോക്ഡൗൺ കാലത്ത് ജനങ്ങളുടെ ആശ്രയമായി മാറിയ ഓൺലൈൻ പാഴ്‌സൽ ഡെലിവറികളും നിലച്ചേക്കുമെന്ന് സൂചന. പണിമുടക്ക് ഓൺലൈൻ ഷോപ്പിംഗിനും വാക്‌സിൻ വിതരണത്തിനും കുഴപ്പമുണ്ടാക്കുമെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.

തൊഴിലാളി സംഘടനകൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് കാർഡുകളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗതാഗത കമ്പനിയാണ് സ്റ്റാർട്രാക്ക്.90 ശതമാനം സ്റ്റാർട്രാക്ക് യൂണിയൻ അംഗങ്ങളും തങ്ങളുടെ തൊഴിലുടമ തങ്ങളുെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ സമരനടപടി സ്വീകരിക്കാനാണ് വോട്ടുചെയ്തത്.

സാധാരണ ജീവനക്കാർക്ക് ലഭിക്കുന്ന അതേ ശമ്പളവും വ്യവസ്ഥകളും ലേബർ ഹയർ തൊഴിലാളികൾക്ക് ലഭിക്കുമെന്ന് സ്റ്റാർട്രാക്ക് ഉറപ്പ് നൽകണമെന്ന് തൊഴിലാളികൾ ആഗ്രഹിക്കുന്നു.അതായത് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യമായി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് സമ്മതിച്ചില്ലെങ്കിൽ സമരം ഉണ്ടാകും.