യു.എ.ഇയിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലിസ്? അറിയിച്ചു. നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ദൂരക്കാഴ്ച ഗണ്യമായി കുറയുന്നതിനാൽ അബൂദബി, ദുബൈ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം രാത്രി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അപകടം തടയുന്നതിന്റെ ഭാഗമായി മൂടൽമഞ്ഞുള്ളപ്പോൾ ട്രക്കുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം അബൂദബിയിൽ വിലക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം ഫൈൻ ഈടാക്കും.

ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക് പോയിന്റുകളും ഉൾപ്പെടുത്തും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മറ്റും ജാഗ്രത പാലിക്കണമെന്ന്? അബൂദബി പൊലിസ്? നിർദേശിച്ചു. അതിർത്തി പ്രദേശങ്ങളിലും മറ്റും മൂടൽമഞ്ഞ്? കൂടുതൽ ശക്തമാകുമെന്നാണ്? സൂചന. ദിവസങ്ങളായി യു.എ.ഇയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നാണ്? കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.