പാലാ: മൽസ്യകൃഷി മേഖലയിൽ അനന്തസാധ്യതകളുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിപ്രകാരം മുത്തോലി പഞ്ചായത്തിലെ കഴുത്തുവീട്ടിൽ അൻഷു തോമസിന്റെ ബയോഫ്‌ളോക്ക് മൽസ്യകൃഷിയുടെ വിളവെടുപ്പ് - വിപണനം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ മൽസ്യകൃഷി മേഖലയിലേയ്ക്ക് കടന്നു വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം പദ്ധതി വിശദീകരിച്ചു. രാജൻ മുണ്ടമറ്റം, പുഷ്പചന്ദ്രൻ, ഫിലോമിന ഫിലിപ്പ്, ടോമി കൊഴുവന്താനത്ത്, ജിജി ജേക്കബ്, ഷീബ റാണി, സിജുമോൻ സി എസ്, ശ്രീജയ എം പി, ആര്യ സബിൻ, എൻ കെ ശശികുമാർ, ജയ രാജു, മാണിച്ചൻ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.