തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പ്രശ്‌നമാണ് കാരണം.

രാവിലെ 6.20 പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 170 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവരെ മറ്റൊരു വിമാനത്തിൽ ഷാർജയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

തകരാറ് സംഭവിച്ച എയർ ഇന്ത്യയുടെ വിമാനം എഞ്ചിനിയർമാരെത്തി പരിശോധിച്ചു.