- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂസൗത്ത് വെയിൽസിൽ വാക്സിനെടുത്തവർക്ക് ഇന്ന് മുതൽ ഇളവുകൾ; യാസ് പട്ടണത്തിൽ വീണ്ടും ലോക്ഡൗൺ; വിക്ടോറിയയിൽ കേസുകൾ കൂടിയിട്ടും വ്യാഴാഴ്ച്ച മുതൽ ഇളവുകൾ
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നെങ്കിലും ജനങ്ങൾ കൂടുതൽ ഇളവുകൾ നല്കാനാണ് തീരുമാനം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ന്യൂസൗത്ത് വെയിൽസിൽ ഉന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കും. വിക്ടോറിയയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സെപ്റ്റംബർ 26 വരെ ബുക്കിങ് ഇല്ലാതെ വാക്സിൻ സ്വീകരിക്കാം.
രോഗബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലകൾക്ക് പുറത്ത് താമസിക്കുന്ന രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.ഈ പ്രാദേശിക കൗൺസിൽ മേഖലകളിൽ ഉള്ള രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് രണ്ട് മണിക്കൂർ ഉല്ലാസത്തിനായി കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.
എന്നാൽ അഞ്ച് കിലോമീറ്റർ പരിധി ബാധകമാണ്.നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കിയെങ്കിലും ജാഗ്രതയോടെ വേണം ഒത്തുചേരലെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രീമിയർ അറിയിച്ചരുന്നു. ഇതിനുള്ള മാർഗരേഖ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് ഈ ഇളവുകൾ ബാധകമല്ലെന്ന് പ്രീമിയർ ആവർത്തിച്ചു വ്യക്തമാക്കി.
വിക്ടോറിയയിൽ നിർമ്മാണമേഖലയിൽ വൈറസ് ബാധ പടരുന്നതിനാൽ മേഖലയിൽ ജോലി ചെയ്യുന്നവർ കോവിഡ് സുരക്ഷാ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചു.നിർമ്മാണ മേഖലയിൽ ഉള്ളവർക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ സെപ്റ്റംബർ 26 വരെ സംസ്ഥാനത്തെ നാല് പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബുക്കിങ് ഇല്ലാതെ വാക്സിൻ സ്വീകരിക്കാം.വിക്ടോറിയിയിൽ വ്യാഴാഴ്‌ച്ചയോടെ ലോക് ഡൗൺ അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
റീജിയണൽ സ്‌കൂളുകൾ 2 -ഉം 12 -ഉം വർഷങ്ങൾക്കായി വീണ്ടും തുറക്കും. 20 പേർക്ക് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാം, വിവാഹങ്ങളിൽ 10 പേരെ വരെ അനുവദിക്കും