കുവൈത്ത് സിറ്റി : കണ്ണൂർ എക്‌സ്പാറ്റ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. അദാൻ ബ്ലഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് ഡോ.സജ്‌ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി നിറഞ്ഞ കാലത്തും രക്തദാനം പോലെ മഹത്തായ പ്രവർത്തനത്തിന് സന്നദ്ധമായ കിയയെ അവർ പ്രശംസിച്ചു. മനുഷ്യ ജീവിതത്തിൽ ചെയ്യാനാകുന്ന ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് രക്തദാനമെന്നും അവർ പറഞ്ഞു. കിയ പ്രഡിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.

ഓണാഘോഷത്തിന്റെയും ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തിന്റെയും ഭാഗമായാണ് കിയ സുകൃതം- 2021 എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കിയ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.ജയകുമാരി,വനിത പേഴ്‌സൺ ,ഡൊമിനിക് അഡൈ്വസറി മെമ്പർ (കെ ഇ എ ) മനോജ് മാവേലിക്കര (ബിഡി കെ )എന്നിവർ പ്രസംഗിച്ചു.

ഷെറിൽ ,രോഹിത് എന്നിവർ ഗാനാലാപനം നടത്തി.ഡോ.സജ്‌ന മുഹമ്മദിന് ഷെറിൻ മാത്യുവും ബിഡികെയ്ക്ക് സന്തോഷ് കുമാറും,രോഹിതിന് ഹരീന്ദ്രനും, ഷെറിലിന് ജയകുമാരിയും ഉപഹാരം നൽകി. പ്രതികൂലാവസ്ഥയിലുംക്യാമ്പ് സംഘടിപ്പിക്കുന്നതിന് മുൻകൈ യ്യെടുത്തതിന് അസോസിയേഷനുള്ള പ്രശംസാഫലകം രാജൻ തോട്ടത്തിൽ ബിഡികെ കൈമാറി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് ഡോ.സജ്‌ന മുഹമ്മദ് വിതരണം ചെയ്തു. ജിതിൻ ജോസ് ബിഡികെ നന്ദി പറഞ്ഞു.

കിയ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്നോണം അതിഥിയായി എത്തിയ ഡോ.സജ്‌ന മുഹമ്മദും രക്തം ദാനം ചെയ്തു.കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് കിയ രക്തദാന ക്യാമ്പ് നടത്തുന്നത്.മാനവികതയുടെ ആഘോഷമാണ് ഓണം എന്നതിനാലാണ് ഓണാഘോഷത്തിന്റെ ഭാഗമായി മനുഷ്യത്വത്തിൽ ഊന്നിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കിയ പ്രസിഡന്റ് ഷെറിൻ മാത്യു പറഞ്ഞു.ഈ പരിപാടി വിജയത്തിനായി സഹകരിച്ച സ്പോൺസർ ആയ ബി ഇ സി, കാലിക്കറ്റ് ലൈവ് എക്സ്‌പ്രസ്സ്, ബദർ അൽ സമ ക്കും നന്ദി അറിയിച്ചു .

ഓണത്തിന്റെ പൊലിമയുമായി രക്തദാന ക്യാമ്പിനോട് അനുബന്ധിച്ച് അത്തപ്പൂക്കളം ഒരുക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും മൂന്നുതരം പായസവും നൽകി.ഗൃഹാതുരത്വം ഉണർത്തുന്ന ഷെറിലിന്റെ ഓണപ്പാട്ടും മാവേലിയുടെ എഴുന്നള്ളത്തും രക്തദാന ക്യാമ്പിന് വേറിട്ട രൂപം നൽകി.ബിഡികെ പ്രവർത്തകരായ ബീന, ജോളി, ജിഞ്ചു, അനി, നളിനാക്ഷൻ, ദീപു ചന്ദ്രൻ, കെവിൻ, മാർട്ടിൻ, വേണുഗോപാൽ, കലേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.