- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ് സി വിളിക്കുന്നു; വിവിധ വകുപ്പുകളിലെ 45 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാൻ പിഎസ് സി തീരുമാനം
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ 45 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാൻ പിഎസ് സി യോഗം തീരുമാനിച്ചു.
ജനറൽസംസ്ഥാനതലം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (ഇംഗ്ലിഷ്‌നേരിട്ടും തസ്തികമാറ്റവും), വ്യവസായ വാണിജ്യ വകുപ്പിൽ (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) അസി.ഡയറക്ടർ (പ്ലാസ്റ്റിക്), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ അസി.എൻജിനീയർ (ഹൈഡ്രോളജി), പിഎസ്‌സിയിൽ പ്രോഗ്രാമർ, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ്, കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (1മരാമത്ത്, ജലസേചനം, ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽ നിന്നു തസ്തികമാറ്റം, 2 നേരിട്ടുള്ള നിയമനം, 3 മറ്റു സർവീസുകളിൽ നിന്നുള്ള തസ്തികമാറ്റം), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് (ജൂനിയർ), പട്ടികജാതി വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (കാർപെന്റർനേരിട്ടും തസ്തിക മാറ്റവും), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലമർ, സർവേയർ), ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിൽ അസി.അക്കൗണ്ട്‌സ് ഓഫിസർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സർവേയർ ഗ്രേഡ് 2 (ഹൈഡ്രോ ജിയോളജി ബ്രാഞ്ച്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎസ്ആർ ടെക്‌നിഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്‌നിഷ്യൻ ഗ്രേഡ് 2, മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സിഎഫ്പിജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്.
ജനറൽ ജില്ലാതലം: വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (നേരിട്ടുള്ള നിയമനവും തസ്തികമാറ്റവും), തൃശൂർ ജില്ലയിൽ കൃഷി വകുപ്പിൽ ഇലക്ട്രിഷ്യൻ, വിവിധ ജില്ലകളിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോവാച്ചർ/സർവേ ലാസ്‌കർ/ടിബി വാച്ചർ/ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരി/ടിമ്പർ സൂപ്പർവൈസർ/ടോപ് വാർഡൻ/താന വാച്ചർ/ഡിസ്‌പെൻസറി അറ്റൻഡന്റ്.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള സ്‌പെഷൽ റിക്രൂട്‌മെന്റ്, ജില്ലാ തല എൻസിഎ(നോ കാൻഡിഡേറ്റ് അവയ്‌ലബിൾ) റിക്രൂട്‌മെന്റ് എന്നിവയ്ക്കും വിവിധ തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കും.