ലണ്ടൻ: ബ്രിട്ടനിൽ രണ്ടു പാക്കിസ്ഥാനി വംശജർ നാടുകടത്തുവാനുള്ള വിചാരണ നേരിടുകയാണ്. കുപ്രസിദ്ധമായ റോക്ക്ഡെയ്ൽ ഗുണ്ടാസംഘത്തിന്റെഭാഗമായ ആദിൽ ഖാൻ, അയാളുടെ സഹായിയും മുൻ ടാക്സി ഡ്രൈവറുമായ ഖാരി അബ്ദുൾ റൗഫ് എന്നിവരാണ് വിചാരണ നേരിടുന്നത്. 51 കാരനായ ആദിൽ ഖാനും 52 കാരനായ റൗഫും നാടുകടത്തപ്പെടുന്നത് ഒരു കൂട്ടം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം.

നാർക്കോട്ടിക് ജിഹാദ് എന്ന പദം ഏറെ വിവാദമുയർത്തുന്ന പശ്ചാത്തലത്തിൽ വേണം വെള്ളക്കാരായ പെൺകുട്ടികളെ മാത്രം തെരഞ്ഞുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഈ നീചന്മാരുടെ പ്രവർത്തികളെ കുറിച്ച് വായിക്കേണ്ടത്. ഇവരെ നാടുകടത്തുവാനുള്ള വിധിക്കെതിരെ അപ്പീലിനു പോയതാണ് ഇരുവരും ഇപ്പോൾ ആറുവർഷത്തിനു ശേഷം ഇവരുടെ അപ്പീൽ കോടതി തള്ളിയിരിക്കുന്നു. 13 വയസ്സുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായിരുന്നു ആദിൽ ഖാന്റെ പേരിൽ ആദ്യം ഉണ്ടായ കേസ്. പിന്നീട് 15 വയസ്സുള്ള ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും പലയിടങ്ങളീലും കൊണ്ടുപോയി മറ്റുള്ളവർക്ക് പീഡിപ്പിക്കുവാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു.

ടാക്സി ഡ്രൈവറായിരുന്ന റൗഫിന്റെ പേരിലുള്ള ആദ്യകേസ് 15 വയസ്സുള്ള ഒരു പെൺകുട്ടീയ് പീഡിപ്പിക്കുകയും പിന്നീട് പ്രതിഫലം കൈപ്പറ്റി പലർക്കും കാഴ്‌ച്ചവയ്ക്കുകയും ചെയ്തു എന്നതാണ്. പൊലീസ് പിടിയിലായ ആദിൽ ഖാന് എട്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചപ്പോൾ റൗഫിന് ലഭിച്ചത് 10 വർഷത്തെ ശിക്ഷയായിരുന്നു. തുടർന്ന് 2018-ൽ ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ ദൃതഗതിയിൽ ആക്കുകയും ചെയ്തു.

2008 മുതൽ ഏകദേശം രണ്ടു വർഷക്കാലത്തോളം ഇവർ നിരവധി പെൺകുട്ടികളേയാണ് ഇപ്രകാരം പീഡിപ്പിച്ചത്. പല സന്ദർഭങ്ങളിലും പെൺകുട്ടികൾക്ക് മദ്യവും മയക്കുമരുന്നു ഭക്ഷണത്തിൽ കലർത്തി നൽകി അവരെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഏകദേശം 47 പെൺകുട്ടികളോളം ഇവരുടേ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിടിയിൽ നിന്നു രക്ഷപ്പെട്ട ഒരു പെൺകുട്ടി ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് ഇയാളെ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുന്നതോടെയാണ് ഇയാൾ പിടിയിലാകുന്നത്.

ഏറ്റവും രസകരമായ കാര്യം ഇരുവർക്കും തങ്ങളുടെ പ്രവർത്തികളിൽ പശ്ചാത്താപം തീരെയില്ലെന്നതാണ് അപ്പീൽ വേളയിൽ കോടതിയിലെത്തിയ അദിൽ പറഞ്ഞത് തനിക്ക് ജീവിക്കാൻ മാർഗ്ഗമില്ലെന്നും, മകൻ കിട്ടുന്ന ആനുകൂല്യങ്ങൾ കൈപറ്റിയാണ് ജീവിക്കുന്നതെന്നുമായിരുന്നു.

ഡ്രൈവിങ് ലൈസൻസ് പോലും സർക്കാർ പിടിച്ചുവച്ചിരിക്കുയാണെന്ന് പരാതിപെട്ട അയാളോട്, താങ്കൾക്ക് ജീവിതമാർഗ്ഗം കാണിച്ചു തരാനല്ല കോടതി ഇവിടെയുള്ളത് മറിച്ച് പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യം തീരുമാനിക്കാനാണ് എന്നായിരുന്നു കോടതിയുടെ മറുപടി.