- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി ഗോവ; ക്വാറന്റൈൻ അവസാനിച്ചാൽ ആർടിപിസിആർ നടത്തും
പനാജി: കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ഗോവ സർക്കാർ. ഉത്തരവ് അനുസരിച്ച് കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിട്ട്യൂഷണൽ ക്വാറന്റീനും മറ്റുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിർബന്ധമാക്കിയത്.
ക്വാറന്റൈൻ അവസാനിച്ച എല്ലാവരെയും ആർടി-പിസിആർ ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അർഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മെയ് ആദ്യ വാരം ഗോവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതേ സമയം സംസ്ഥാനത്തെ കർഫ്യൂ ഒരാഴ്ച കൂടി നീട്ടി.
Next Story