ദുബായ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കളിക്കില്ലെന്ന കളിക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിന് പിന്നിൽ കളിക്കാരൂടെ ഭീതി തിരിച്ചറിഞ്ഞ് തന്നെ. കളിക്കുന്നതിന് ഇന്ത്യ വിമുഖത കാട്ടിയതിന്റെ കാരണം വെളിപ്പെടുത്തി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്തു വന്നു.

മത്സരത്തിന് ഇറങ്ങാൻ വിമുഖത കാട്ടിയതിനു താരങ്ങളെ കുറ്റം പറയാനാകില്ലെന്നും ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നു. താരങ്ങളെ കുറ്റം പറയാനാകില്ല. ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. നിതിൻ പട്ടേൽ കൂടി ക്വാറന്റീനിലായതോടെ താരങ്ങളുമായി പാർമറാണ് ഇടപഴകിയത്. അദ്ദേഹമാണു താരങ്ങൾക്കു മസാജ് ചെയ്തു നൽകിയിരുന്നത്. താരങ്ങളുടെ കോവിഡ് പരിശോധന പോലും അദ്ദേഹമാണു നടത്തിയത്. പാർമർ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതോടെ ഡ്രസിങ് റൂം ഞെട്ടിത്തരിച്ചു.

തങ്ങൾക്കും കോവിഡ് പിടിപെട്ടിരിക്കുമെന്നു താരങ്ങൾ കരുതി. എല്ലാവരും ഭയന്നുപോയി. ബയോ ബബിളിൽ എല്ലാ സമയവും ചെലവഴിക്കുക എന്നത് ഒട്ടും എളുപ്പമല്ല. താരങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം.' ഗാംഗുലി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.