ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ലലന്റിൽ കർശനമായ ലോക്ക്ഡൗൺ ഒരാഴ്‌ച്ചകൂടി തുടരാൻ തീരുമാനം. ഓക്ക്ലാൻഡിൽ താമസിക്കുന്ന 1.7 ദശലക്ഷം ആളുകൾ കൊറോണ വൈറസിന്റെ പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിന്റെ പിടിയിലമരാതിരിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റിന്റെ 33 പുതിയ കേസുകൾ രേഖപ്പെടു ത്തുകയും ഓക്ക്ലാൻഡിലെ വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 23, 20 കേസുകളേക്കാൾ കൂടുതലാകുകയും ചെയ്തതോടെയാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.സെപ്റ്റംബർ 21 വരെ കർശനമായ ലോക്ക്ഡൗണിൽ തുടരും.

അതിനുശേഷം, ഓക്ക്‌ലാൻഡ് ലെവൽ 4 ൽ നിന്ന് ലെവൽ 3 ലേക്ക് നീങ്ങും, അതായത് നിയന്ത്രണങ്ങൾ ചെറുതായി ലഘൂകരിക്കുമെങ്കിലും ഓഫീസുകളും സ്‌കൂളുകളും പൊതു വേദികളും ഇപ്പോഴും അടച്ചിരിക്കും.മറ്റു പ്രദേശങ്ങളിലെ ലെവൽ രണ്ട് നിയമം തുടരും. ഇതുവരെ 955 പേരെ വൈറസ് ബാധിച്ചു എങ്കിൽ അതിൽ ഭൂരിഭാഗവും ഓക്ലാനിലാണ്.

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ന്യൂസിലാന്റിൽ 3,593 കോവിഡ് -19 കേസുകളും 27 അനുബന്ധ മരണങ്ങളും മാത്രമേ നടന്നിട്ടുള്ളൂ. 5.1 ദശലക്ഷം ജനസംഖ്യയുടെ 34% ഇതുവരെ പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്.