- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ; പഴയ അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാൽ പുതിയവ സ്വീകരിക്കുന്നില്ലെന്ന വിശദീകരണത്തിൽ വലയുന്നത് പാവം കർഷകർ

കൊച്ചി: സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. പഴയ അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാൽ പുതിയവ സ്വീകരിക്കുന്നില്ല എന്നാണു വിശദീകരണം. ഇതോടെ വായ്പാ കുടിശികക്കാരായ കർഷകർ പുതിയ വായ്പകൾ ലഭിക്കാതെ പ്രതിസന്ധിയിലാണ്.
ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമുള്ള കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ കുടിശിക തീർപ്പാക്കാനാണ് ഏറ്റവും ഒടുവിൽ കമ്മിഷൻ അപേക്ഷ സ്വീകരിച്ചത്. ഇതിനു ശേഷം പ്രളയവും കോവിഡും രൂക്ഷമായി. പക്ഷേ കർഷകർക്ക് ആശ്വാസം കിട്ടിയില്ല.
നേരത്തേ സ്വീകരിച്ചതിൽ 57,000 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. കോവിഡ് പ്രതിസന്ധി മൂലം സിറ്റിങ് വൈകിയതിനാലാണ് ഇത്രയും ശേഷിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും വന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കമ്മിഷൻ പുനഃസംഘടിപ്പിച്ചു സിറ്റിങ് പുനരാരംഭിച്ചെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ച് ഇത്രയും അപേക്ഷകൾ തീർപ്പാക്കാൻ കാലമേറെ വേണ്ടിവരും.

