2020 മാർച്ച് മുതൽ, ഫ്രാൻസിലെ യാത്രക്കാർക്ക് നിരക്ക് ഈടാക്കാതെ അവസാന നിമിഷം വരെ ട്രെയിൻ ടിക്കറ്റുകൾ കൈമാറാനോ റദ്ദാക്കാനോ കഴിഞ്ഞിരുന്നു. എന്നാൽ ഇനി മുതൽ അവസാനനിമിഷം റദ്ദാക്കിയാലോ ചേഞ്ച് ചെയ്താലോ കാശ് തിരികെ ലഭിക്കില്ലെന്ന് ഫ്രഞ്ച് റെയിൽ ഓപ്പറേറ്ററായ എസ്എൻസിഎഫ് അറിയിച്ചു.

കോവിഡ് -19 പാൻഡെമിക്കിന്റെ കാലത്താണ് ഈ പദ്ധതി അവതരിപ്പിച്ചത്, എല്ലാ ടിജിവി, ഇന്റർസിറ്റെ ട്രെയിനുകളിലും യാത്രക്കാർക്ക ഈ ആനുകൂല്യം ലഭിച്ചിരുന്നു. നിശ്ചിത പുറപ്പെടൽ സമയം വരെ യാത്രക്കാർക്ക് പണം നഷ്ടമാകാതെ ടിക്കറ്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാമായിരുന്നു.എന്നാൽ സെപ്റ്റംബർ 13 തിങ്കളാഴ്ച മുതൽ, സൗജന്യ റദ്ദാക്കൽ നയം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമേ ബാധകമാകൂ.

പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനോ റദ്ദാക്കാനോ ഇപ്പോഴും കഴിയും, എന്നാൽ TGV Inoui ട്രെയിനുകൾക്ക് 15 യൂറോ ഫീസ് നല്കുകയോ അല്ലെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 40 ശതമാനം പരമാവധി ഇന്റർസിറ്റിന് 12 പൗണ്ട് വരെ ഈടാക്കുകയോ ചെയ്യും. ഓയിഗോ ടിക്കറ്റുകൾക്ക് റീഫണ്ടുകളൊന്നുമില്ല, എന്നാൽ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഇവ കൈമാറ്റം ചെയ്യാവുന്നതാണ്.

TGV, Intercité ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്നവർ നിലവിൽ ഒരു ഹെൽത്ത് പാസ് കാണിക്കേണ്ടതുണ്ട്, ഇത് സെപ്റ്റംബർ 30 മുതൽ 12 വയസ്സിനു മുകളിലുള്ളവർക്ക് വ്യാപിപ്പിക്കും.