- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ഒക്ടോബർ 15 വരെ ലോക് ഡൗൺ നീളും; വിക്ടോറിയയിൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യാനുള്ള മാർഗരേഖ ഞായറാഴ്ച
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ വൈറസ് ബാധ കുറയാത്ത സാഹചര്യത്തിൽ ടെറിട്ടറിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ വീണ്ടും നീട്ടി.ഒക്ടോബർ 15 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഇത് മൂന്നാം തവണയാണ് ടെറിട്ടറിയിലെ ലോക്ക്ഡൗൺ നീട്ടുന്നത്.
ഈ വെള്ളിയാഴ്ചയായിരുന്നു ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്.
ടെറിട്ടറിയിൽ 22 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.
അതേസമയം, നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തുന്നതായി മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു.സ്വകാര്യ റിയൽ എസ്റ്റേറ്റ് ഇന്‌സ്‌പെക്ഷനുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ ഗോൾഫ്, ടെന്നീസ് തുടങ്ങിയ കെട്ടിടത്തിന് പുറത്തുള്ള കായിക വിനോദങ്ങൾക്കും അനുമതിയുണ്ട്.
വിക്ടോറിയയിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യാനുള്ള മാർഗരേഖ ഞായറാഴ്ച പുറത്തുവിടുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കുമെന്ന കാര്യമാകും ഇതിൽ വെളിപ്പെടുത്തുന്നതെന്നും പ്രീമിയർ വ്യക്തമാക്കി.