- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം യൂസഫ് യാക്കുബ് ലോറി നിർവഹിച്ചു
എം എ0 എസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടത്തിവന്നിരുന്ന എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കുബ് ലോറി നിർവഹിച്ചു.
വിതരണത്തിനുള്ള ഫൂഡ് കിറ്റുകൾ എം.എം.എസ് വനിതാ വേദി അംഗങ്ങൾ ആയ വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്,അജന്യ ബിജിൻ ,നാഫിയാ അൻവർ എന്നിവർ ഏറ്റുവാങ്ങി.നിർധരരായ തൊഴിലാളികൾക്ക് മാസംതോറും നൽകി വന്നിരുന്ന ഭക്ഷണ വിതരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി വിപുലീകരിച്ചത്. മുഹറഖ് മലയാളി സമാജത്തിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിക്കുകയും വനിതാ വേദിയുടെ ഈ പദ്ധതി മാതൃകാപരം ആണെന്നും പിന്തുണയും ഉണ്ടാവുമെന്നും യുസഫ് യാക്കൂബ് ലോറി യോഗത്തിൽ പറഞ്ഞു.
ബഹറിന്മീഡിയ സിറ്റി ആസ്ഥാനത്ത് വെച്ച്‌നടന്ന ചടങ്ങിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,ബി.എം.സി മീഡിയ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ഹെഡ് പ്രവീൺ കൃഷ്ണ,മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനും ആയ അൻവർ മൊയ്ദീൻ എന്നിവർ സന്നിഹിതരായി. എം എം സ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് അൻവർ നിലമ്പുർ, ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ ,ട്രഷറർഅബ്ദുറഹ്‌മാൻ കാസർഗോഡ് ,ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കൽ, മെമ്പർഷിപ്പ് സെക്രട്ടറി ആൻഡ് മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.