റഞ്ച്കൗണ്ടി; മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറിൽ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു.വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാർക്കിങ് ലോട്ടിൽ കിടന്നിരുന്ന കാറിനുള്ളിൽ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ചു പൊലീസിന്റെ വിശദീകരണം പൊലീസ് മാധ്യമങ്ങൾക്ക് നൽകി കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്ത് ഡോജോൺ ഡ്വയ്ൻ ഗ്രിഫ്ത്തും (21) തമ്മിൽ തർക്കം ഉണ്ടാകുകയും, ഗ്രിഫ്ത്ത് കാമുകനു നേരെ വെടിയുതിർക്കുകയും ചെയ്തു.

ഗുരുതര പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഇയാൾ തന്റെ കാമുകിയേയും കുഞ്ഞിനേയും കാറിൽ കയറ്റി ഗ്രിഫത്ത് സ്ഥലം വിട്ടതായി പൊലിസിനെ അറിയിച്ചു.

പൊലിസ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാറിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കുട്ടിയെ കാറിൽ ഇട്ടടച്ചു പ്രതി സ്ഥലം വിട്ടു.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പാർക്കിങ്ങ് ലോട്ടിൽ പുറത്തുകിടന്നിരുന്ന കാറിൽ കുട്ടി ചൂടേറ്റ് മരിച്ചതാണെന്നാണ് പ്രഥമ റിപ്പോർട്ട്. ഗ്രിഫിത്തിന്റെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതപെടുത്തിയിട്ടുണ്ട്