- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലോകാരോഗ്യ സംഘടന കാൻസർ കൺസൾട്ടന്റായി നിയമിച്ച ഡോ.എം വിപിള്ളയെ ഇന്ത്യാ പ്രസ് ക്ലബ് അനുമോദിച്ചു
ഡാളസ് : വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ) കാൻസർ കൺസൾറ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓൺകോളജിസ്റ്റും, ഇന്റർനാഷ്ണൽ നെറ്റ് വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് റിസർച്ച് സംഘടനാ പ്രസിഡന്റും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഹോണററി അംഗവുമായ ഡോ.എം വിപിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ, നോർത്ത് ടെക്സസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അഭിനന്ദിച്ചു.
ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിൽ ഈ സ്ഥാനം അലങ്കരിക്കുന്നതിന് നിയമിതനായ ആദ്യ അമേരിക്കൻ മലയാളിയാണ് ഡോ.എം വിപിള്ള എന്ന് മാളിയേക്കൽ പറഞ്ഞു. ഇന്ത്യ പ്രസ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ഡോ.പിള്ള റീജിയണൽ കാൻസർ സെന്റർ ഗവേണിങ്ങ് ബോഡി മെബറായും തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്ലാഘനീയമാണ്.
ഇന്ത്യയിലും, പ്രത്യേകിച്ചു കേരളത്തിലും കാൻസർ രോഗചികിത്സയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ലോകാരോഗ്യ സംഘടന കാൻസർ കൺസൾട്ടന്റായി നിയമിക്കപ്പെട്ട ഡോ.പിള്ളക്ക് കഴിയട്ടെ എന്നും സണ്ണി ആശംസിച്ചു.
ഡാളസ് സ്ഥിര താമസമാക്കിയിട്ടുള്ള ഡോ.പിള്ള കാൻസർ രോഗ ഗവേഷണ രംഗത്തു വൻ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, എന്നാൽ ഒരിക്കലും ഒരു സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, നിരവധി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനുള്ള ദൗത്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നും സണ്ണി അനുസ്മരിച്ചു. ഭാവി പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകൾക്കും സണ്ണി അറിയിച്ചു.