നുവൽ പ്രൊഡക്ട് ഈവന്റിൽ ആപ്പിൾ ഇന്നലെ പരിചയപ്പെടുത്തിയത് ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 7. കോവിഡ് പ്രതിസന്ധിയുടെ പശ്ച്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനിലായിരുന്നു ഈവന്റ് നടന്നത്. ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഈ പുതിയ വാച്ച് അതിന്റെ രൂപത്തിലും ഭാവത്തിലും മുൻതലമുറകളേക്കാൾ തികച്ചും വ്യത്യസ്തമാണ്. തീരെ വീതികുറഞ്ഞ വക്കുകൾ സ്‌ക്രീൻ ഡിസ്പ്ലേ സീരീസ് 6 നേക്കാൾ 20 ശതമാനത്തോളം വർദ്ധിപ്പിക്കുന്നുണ്ട്.

ക്രാക്ക് റേസിസ്റ്റന്റ് ഫ്രണ്ട് ക്രിസ്റ്റലോടുകൂടിയ ഈ വാച്ചാണ്, ആപ്പിൾ ഇതുവരെ ഇറക്കിയ വാച്ചുകളിൽ ഏറ്റവും അധികനാൾ ഈടു നിൽക്കുക എന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, ഇതിന് പൊടിക്കെതിരെ പ്രതിരോധം തീർക്കുന്നു എന്നതിന്റെ ഐ പി 6 എക്സ് സർട്ടിഫിക്കേഷനും ജലത്തെ പ്രതിരോധിക്കുന്നതിൽ ഡബ്ല്യൂ ആർ 50 റേറ്റിംഗും ഉണ്ട്. 399 ഡോളർ(ഏകദേശം 30000 രൂപ) മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

വാച്ച് ഓപ്പറേറ്റിങ് സിസ്റ്റം 8 ൽ പ്രവർത്തിക്കുന്ന ഈ പുതിയ വാച്ച് ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും. പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും. പൊതുവായ ആരോഗ്യത്തെക്കുറിച്ചുള്ള കൃത്യമായ ധാരണകൾ ലഭിക്കുന്നതിനും സഹായിക്കുന്നു. ഓൺ-റെറ്റിന ഡിസ്പ്ലേ കൂടുതൽ മെച്ചപ്പെടുത്തി 70 കൂടുതൽ തെളിച്ചം ലഭ്യമാക്കിയിട്ടുണ്ട്. കൈകൾ ഉയർത്താതെയും ഡിസ്പ്ലേ ഓൺ ചെയ്യാതെയും തന്നെ വാച്ചിൽ നോക്കുവാൻ കഴിയും. മാത്രമല്ല, താരതമ്യേന വലിയ ഡിസ്പ്ലേ ആയതിനാൽ പുതിയ ക്വെർട്ടി കീബോർഡ് ഉപയോഗിക്കുവാനും കഴിയും.

അതുപോലെ ഫ്രണ്ട് ക്രിസ്റ്റൽ കൂടുതൽ ബലവത്താക്കിയിട്ടുണ്ട്. സീരീസ് 6 നേക്കാൾ 50 ശതമാനം കട്ടിയും കൂടുതലാണ്. പൊടിപടലങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് ഇതിനെ ബീച്ചുകളിലും മരുഭൂമികളിലും ഒക്കെ ഉപയോഗയോഗ്യമാക്കുന്നു. അതുപോലെ ജലത്തെ പ്രതിരോധിക്കുവാനുള്ള ശേഷി നീന്തൽക്കുളങ്ങളിലും ഇതിനെ താരമാക്കും. ഒരു പ്രാവശ്യം ചാർജ്ജ് ചെയ്താൽ 18 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ബാറ്ററിയും ഇതിന്റെ പ്രത്യേകതയാണ്.

അതിവേഗ ഐപാഡ്

പുതിയ ആപ്പിൾ വാച്ചിനൊപ്പം ഇന്നലെ പരിചയപ്പെടുത്തിയ മറ്റൊരു പുതിയ ഉദ്പന്നമാണ് പുതിയ ഐപാഡ്. ഇത് ക്രോം ബുക്കിനേക്കാൾ 3 മടങ്ങ് പ്രവർത്തനമികവുള്ളതും ഏതൊരു ആൻഡ്രോയിഡ് ടാബ്ലെറ്റിനേക്കാൾ ആറുമടങ്ങ് പ്രവർത്തനക്ഷമതയുള്ളതുമാണ്. ആപ്പിളിന്റെ പുതിയ എ 13 ബയോണിക് ചിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മുൻഗാമിയായ എ 12 ചിപ്പിനേക്കാൾ 20 ശതമാനം വേഗതയേറിയതാണ് ഈ പുതിയ ചിപ്.

അതുപോലെ പുതിയ ഐപാഡിൽ കൂടുതൽ കാര്യക്ഷമതയുടെ ഫ്രണ്ട്, റിയർ ക്യാമറകളാണ് ഉള്ളത്. കൂടുതൽ വ്യക്തതയോടെ വീഡിയോ കോളുകൾ നടത്തുവാൻ 12 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് കാമറയാണ് ഇതിനുള്ളത്. അതുപോലെ ഒരു സ്‌ക്രീനിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ കൂടുതൽ വൈഡർ ആയ ലെൻസ് ആണുള്ളത്. 64 ജി ബി സ്റ്റോറേജ് ഉള്ള ഐപാഡിന്റെ വില 329 ഡോളർ മുതൽ ആയിരിക്കും.