രാജ്യത്തെ പ്രാദേശിക യോഗ്യതാ ശമ്പളം (എൽക്യുഎസ്) ഇനി ഉയർത്തുകയില്ലെന്നും വേതന വർദ്ധനവ് സുസ്ഥിരമായിരിക്കുമെന്നും പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മാനവശേഷി സഹമന്ത്രി സാക്കി മുഹമ്മദ് പറഞ്ഞു. കുറഞ്ഞ വേതന തൊഴിലാളികൾക്കുള്ള പിന്തുണ വിപുലീകരിക്കാനുള്ള നടപടികളെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്.

അടുത്ത വർഷം സെപ്റ്റംബർ മുതൽ, വിദേശ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾ എല്ലാ പ്രാദേശിക ജീവനക്കാർക്കു പ്രാദേശിക യോഗ്യതാ ശമ്പ നൽകേണ്ടിവരുമെന്ന് മാനവശേഷി മന്ത്രാലയം ആഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു,
കഴിഞ്ഞ വർഷം 1,300 ഡോളറിൽ താഴെ മൊത്ത വരുമാനമുള്ള 103,000 മുഴുവൻ സമയ റസിഡന്റ് ജീവനക്കാർ ഉണ്ടായിരുന്നു, ഇത് മുഴുവൻ സമയ ജോലിക്കാരായ റസിഡന്റ് വർക്ക്‌ഫോഴ്‌സിന്റെ 5.3 ശതമാനമാണ്.

ഈ പുതിയ LQS ആവശ്യകത ഈ തൊഴിലാളികളിൽ 77 ശതമാനത്തിന്റെ വേതനം പ്രതിമാസം കുറഞ്ഞത് 1,400 ഡോളറായി ഉയർത്തും.നിലവിൽ, വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾ അവരുടെ വിദേശ തൊഴിലാളികളുടെ ക്വാട്ടയിൽ കണക്കാക്കേണ്ട പ്രാദേശിക തൊഴിലാളികൾക്ക് കുറഞ്ഞത് LQS അടയ്‌ക്കേണ്ടതുണ്ട്.എൽക്യുഎസ് നിരവധി വർഷങ്ങളായി നിലനിൽക്കുന്ന ഒരു സുസ്ഥിരമായ ബെഞ്ച്മാർക്കാണ്. ഇത് നാല് തവണ പരിഷ്‌കരരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.എൽക്യുഎസ് 2016 ൽ 1,000 ഡോളറിൽ നിന്ന് 2020 ൽ 1400 ഡോളറായി ഉയർത്തിയിരുന്നു.