- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ ഒമാനിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാലാഴ്ച്ച പിന്നിട്ടവർക്ക് രണ്ടാമത്തെ ഡോസിനായി രജിസ്റ്റർ ചെയ്യാം; ഒമാനിലും രണ്ട് ഡോസ് വാക്സീനുകൾക്കിടയിലെ കാലാവധി കുറച്ചു
ഒമാനിൽ രണ്ട് ഡോസ് വാക്‌സീനേഷനുകൾക്കിടയിലെ കാലാവധി ആറാഴ്ചയിൽ നിന്ന് നാലാഴ്ചയായി കുറച്ചു. നാളെ (ബുധൻ) മുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത് ഡോസ് വാക്‌സീനായി തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനാകും.
അതേസമയം, മുൻഗണനാ വിഭാഗത്തിലെ 45.8 ശതമാനം പേർരണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണനാ വിഭാഗത്തിൽ 76.3 ശതമാനവും ഒരു ഡോസ് വാക്‌സീൻ സ്വീകരിച്ചു. 2,710,21 പേരാണ് ഇതുവരെ വാക്‌സീൻ കുത്തിവെപ്പെടുത്തത്. ഇവരിൽ 1,626,851 പേരും രണ്ടാമത് ഡോസ് വാക്‌സീനും സ്വീകരിച്ചു.
Next Story