ഗാൽവസ്റ്റൺ (ടെക്സസ്) : കാലി കുക്ക് (4) വയസ്സ് ഗാൽവസ്റ്റണിൽ കോവിഡ് ബാധിച്ച് മരിച്ചു . പാൻഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്സസിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക് .

കാലിയുടെ മാതാവ് വാക്സിനേഷന് എതിരായിരുന്നതിനാൽ വീട്ടിലാരും വാക്സിനേറ്റ് ചെയ്തിരുന്നില്ല , മാത്രമല്ല 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ് . സെപ്റ്റംബർ 7 ന് കുട്ടി ഉറക്കത്തിൽ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നത് .

കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടമായി മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു . കോവിഡ് ആണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു . ഞാൻ ഇതുവരെ വാക്സിനേഷന് എതിരായിരുന്നു എന്നാൽ ഇപ്പോൾ എനിക്കത് തെറ്റായിരുന്നുവെന്ന് തോന്നുന്നു . കുട്ടിയുടെ മരണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത് .

കഴിഞ്ഞമാസം ഗാൽവസ്റ്റൺ കൗണ്ടിയിൽ മാത്രം 1382 കുട്ടികൾക്കാണ് (12 വയസ്സിന് താഴെ) കോവിഡ് സ്ഥിരീകരിച്ചത് . ടെക്സസിൽ പത്തുവയസ്സിന് താഴെയുള്ള 24 കുട്ടികൾ കോവിഡ് രോഗം ബാധിച്ച് മരിച്ചതായിആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു .