ഷിക്കാഗോ : വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാൻ കഴിയാത്തതിനെ തുടർന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകൾ ഉതിർത്താണ് . തലക്കും ശരീരത്തത്തിലും വെടിയേറ്റ പന്ത്രണ്ടു വയസ്സുകാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു കാദെൻ ഇൻഗ്രാമാണ് (12) കൊല്ലപ്പെട്ടത് .ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം .

വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ വച്ചു എന്ന് ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാൻ കണ്ടിട്ടില്ല , എടുത്തിട്ടുമില്ല എന്ന് 12 വയസ്സുകാരനായ മകൻ അമ്മയോട് ആണയിട്ട് പറഞ്ഞു . കോപം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്ത് കുട്ടിയുടെ തലക്ക് നേരെ വെടിവച്ചു . ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരിക്കേൽപ്പിച്ചില്ല തുടർന്ന് കുട്ടി കരയുന്നതും നിലത്ത് വീഴുന്നതും ക്യാമറയിൽ കണ്ടെത്തയിരുന്നു പിന്നീട് 37 വയസ്സുള്ള മാതാവ് ഫോണിൽ ആരുമായോ ബന്ധപ്പെട്ടു തിരിച്ചു വന്ന് കുട്ടിയോട് വീണ്ടും മെമ്മറി കാർഡിനെക്കുറിച്ച് ചോദിച്ചു വീണ്ടും കുട്ടി മാതാവിനോട് ഞാൻ അത് കണ്ടിട്ടില്ല എന്ന പറയുന്നതും, മാതാവ് വീണ്ടും കുട്ടിയുടെ തലക്ക് നേരെ വെടിയുതിർക്കുന്നതും ക്യാമറയിൽ കണ്ടെത്തി .

തുടർന്ന് മാതാവ് ബന്ധുക്കളെ വിളിച്ച് ഞാൻ മകനെ കൊന്നുവെന്ന് വെളിപ്പെടുത്തി . ഉടനെ പൊലീസുമായി ബന്ധുക്കൾ ബന്ധപ്പെടുകയും , പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയും ചെയ്തു . മാതാവ് പൊലീസിനോട് കുറ്റസമ്മതം നടത്തി . റസലിംഗും വീഡിയോ ഗെയിമും മകൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ നഷ്ടപ്പെട്ടത് സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു . മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തിട്ടുണ്ട് .