- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലിടങ്ങളിലെ നിയമലംഘനങ്ങൾ പരിശോധന നിർത്തി വച്ചതിനെതിരെ എ.ഐ.യു.റ്റി.യു.സി ലേബർ ഓഫീസ് മാർച്ച് നാളെ
തൃപ്പൂണിത്തുറ:ഈസ് ഓഫ് ടൂയിങ് ബിസ്‌നസ് എന്ന ആഗോളവൽക്കരണ അജണ്ട കേരളത്തിലെ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന് നിർദ്ദേശിക്കുന്ന ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി യുടെ ട്രേഡ് യൂണിയൻ വിഭാഗമായ എ.ഐ.യു.റ്റി.യു.സി ഇന്ന് (സെപ്റ്റംബർ 16 ) രാവിലെ 10.30 - ന് എറണാകുളം ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തും.
എ.ഐ.യു.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ. മോഹൻ കുമാർ ഉദ്ഘാടനം നടത്തും. ജില്ലാ പ്രസിഡന്റ് പി.എം. ദിനേശൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.എസ്.ഹരികുമാർ സമര പ്രഖ്യാപനം നടത്തും. മറ്റ് ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും.
വാർത്ത നൽകുന്നത്
Next Story