- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജിയായി ഇന്ത്യൻ വംശജൻ വിഭവ് മിത്തൽ സത്യപ്രതിജ്ഞ ചെയ്തു
ഓറഞ്ചു കൗണ്ടി (കാലിഫോർണിയ): ഇന്ത്യൻ അമേരിക്കൻ അറ്റോർണി വിഭവ് മിത്തൽ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജിയായി സെപ്റ്റംബർ 10ന് സത്യപ്രതിജ്ഞ ചെയ്തു.ഇവിടെ സുപ്പീരിയർ കോർട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ ആണ്. ഗവർണ്ണർ ഗവിൻ ന്യൂസം ആൺ മിത്തലിനെ നിയമിച്ചത്.ഇതിനു മുമ്പു സാന്റാ അന്നായിലുള്ള യു.എസ്. അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ് അറ്റോർണിയായിരുന്നു.
സൗത്ത് ഏഷ്യൻ ബാർ ബോർഡ് മെമ്പറായും സേവനം അനുഷ്ഠിച്ചിരുന്നു.2003 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും ബി.എസും , 2008 ൽ ന്യൂയോർക്ക് സ്‌ക്കൂൾ ഓഫ് ലൊയിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി.
മിത്തലിന്റെ പുതിയ സ്ഥാന ലബ്ദിയിൽ സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ലൊ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച മിത്തലിന്റെ കഠിന പ്രയത്നവും, ആത്മാർത്ഥതയുമാണ് ഇത്രയും ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടാൻ അവസരമൊരുക്കിയതെന്ന് അസ്സോസിയേഷൻ ചൂണ്ടിക്കാട്ടി .