ഡെന്മാർക്കിലെ പേരന്റൽ ലീവിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് സൂചന.ഡാനിഷ് ട്രേഡ് യൂണിയൻ കോൺഫെഡറേഷനുംഡാനിഷ് എംപ്ലോയേഴ്‌സ് കോൺഫെഡറേഷനും മു്‌മ്പോട്ട് വച്ച കരാർ പ്രകാരം ഒരു അമ്മയ്ക്കും അച്ഛനും 11 ആഴ്ച വരെ പേരന്റൽ ലീവ് ലഭ്യമാകുന്ന തരത്തിലാണ്. നിലവിൽ, അച്ഛന്മാർക്ക് ജനനത്തിനു ശേഷം രണ്ടാഴ്ച മാത്രമേയുള്ളൂ, അതേസമയം അമ്മമാർക്ക് 14 ആഴ്ചകളുമാണ് നല്കിയിരുന്നത്.

എന്നാൽ പുതിയ കരാറിൽ 11 ആഴ്‌ച്ച വീതം അച്ഛനും അമ്മയ്ക്കും ലഭിക്കുമെങ്കിലും ഇവർക്ക് അവധികൾ പരസ്പരം കൈമാറാൻ അനുവാദം ഉണ്ടായിരിക്കില്ല.കൂടാതെ, പ്രസവിക്കുന്നതിനുമുമ്പ് അമ്മയ്ക്ക് നാലാഴ്ചത്തെ ഗർഭകാല അവധിക്കുള്ള അവകാശമുണ്ട്, കൂടാതെ ജനിച്ചയുടൻ രണ്ട് മാതാപിതാക്കൾക്കും രണ്ടാഴ്ചത്തെ അവധി എടുക്കാവുന്നതുമാണ്.

പിന്നിടുന്ന 9 ആഴ്‌ച്ചകൾ എപ്പോൾ വേണമെങ്കിലും എടുക്കാവുന്നതാണ്. എന്നാൽ ഇത് പരസ്പരം കൈമാറാൻ അധികാരമില്ല. ഇരുവരും 11 ആഴ്‌ച്ചകൾ എടുത്തില്ലെങ്കിൽ അവ നഷ്ടമാകുകയും ചെയ്യും.

അതായത് പുതിയ മാറ്റങ്ങളിൽ പ്രധാനമായത് ജനനത്തീയതിക്ക് നാലാഴ്ച മുമ്പ് മുതൽ അമ്മയുടെ ഗർഭകാല അവധി പ്രസവശേഷം 14 ആഴ്ചത്തേക്ക് അമ്മയ്ക്ക് പ്രസവാവധിയും ലഭിക്കും.ജനനത്തിനുശേഷം രണ്ടാഴ്ചത്തേക്ക് അച്ഛനേ (അല്ലെങ്കിൽ തൊഴിലുടമയുടെ ഉടമ്പടിക്ക് വിധേയമായി ആദ്യത്തെ 14 ആഴ്ചകളിൽ ഏത് സമയത്തും) എടുക്കാം.