- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; ന്യൂസൗത്ത് വെയിൽസിലെ ലിസ്മോർ, ഓൾബറി എന്നിവിടങ്ങൾ ലോക്ക്ഡൗൺ; കോവിഡ് വ്യാപനം കുറയാതെ ഓസ്ട്രേലിയയും
പുതിയ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ, ഉൾനാടൻ NSWലെ ലിസ്മോർ, ഓൾബറി എന്നിവിടങ്ങൾ ലോക്ക്ഡൗൺ ചെയ്തു. ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ ഏഴ്ദിവസത്തേക്കാണ് ലോക്ക്ഡൗൺ.അതേസമയം, ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലെബേഗാ വാലി, ബ്ലേനി, ബോഗൻ, കാബോൺ, ഡംഗോഗ്, ഫോർബ്‌സ്, മുസ്വെൽബ്രൂക്ക്, നരബ്രി, പാർക്ക്‌സ്, സിംഗിൾട്ടൺ സ്‌നോവി മൊണാരോ, അപ്പർ ഹണ്ടർ ഷയർഎന്നീ 12 പ്രദേശങ്ങളിലെ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി മുതലാണ് ലോക്ക്ഡൗൺ പിൻവലിച്ചത്.
വിക്ടോറിയയിൽ 514 പുതിയ കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സജീവമായ 4,370 വൈറസ് ബാധയാണുള്ളത്.ഇതോടെ സെപ്റ്റംബർ 17 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മെൽബണിലും ഉൾനാടൻ വിക്ടോറിയയിലും ഏർപ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച രണ്ട് വീടുകളിൽ നിന്നുള്ള അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.ഒരു ഡോസ് വാക്സിൻ സ്വീകരിച്ച രണ്ട് പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ. വാക്സിൻ എടുക്കാത്ത രണ്ട് പേർക്കും പുറത്തു ഒത്തുചേരാം.
ഷോപ്പിംഗിനും വ്യായാമത്തിനും 10 കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്യാം. അഞ്ച് കിലോമീറ്റർ എന്ന നിലവിലെ പരിധിയാണ് 10 കിലോമീറ്റർ ആക്കി ഉയർത്തിയത്.വ്യായാമത്തിനായുള്ള സമയപരിധി രണ്ട് മണിക്കൂറിൽ നിന്ന് നാല് മണിക്കൂർ ആക്കി ഉയർത്തി.കെട്ടിടത്തിന് പുറത്തുള്ള കമ്മ്യൂണൽ ജിം, സ്‌കെയ്റ്റ് പാർക്ക് എന്നിവ തുറക്കും.പുതുതായി വീടുകൾ വാങ്ങുന്നതിന് റിയൽ എസ്റ്റേറ്റ് ഇൻസ്പെക്ഷൻ അനുവദിക്കും.
നിർമ്മാണ മേഖലയിൽ 50 ജീവനക്കാർക്ക് ജോലി ചെയ്യാം. 90 ശതമാനം ജീവക്കാരും വാക്സിൻ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ സർക്കാർ ഞായറാഴ്ച പുറത്തുവിടും.