- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
60 ന് മുകളിൽ പ്രായമായവർ അടുത്ത രണ്ടാഴ്ച്ച സാമൂഹിക ഇടപെടലുകൾ കുറയ്ക്കാൻ നിർദ്ദേശവുമായി അധികൃതർ; സിംഗപ്പൂരിൽ വരുന്ന ആഴ്ച്ചകൾ നിർണായകമെന്ന് വിലയിരുത്തൽ
ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ എണ്ണം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായതിനാൽ 60 വയസിനു മുകളിൽ പ്രായമുള്ള എല്ലാ മുതിർന്നവരും അവരോടൊപ്പമുള്ളവരും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സാമൂഹിക ഇടപെടലുകൾ കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിയുന്നത്ര വീട്ടിൽ തന്നെ തുടരാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും അവർ നിർദ്ദേശിച്ചിരിക്കുന്നത്.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഒരാൾ ഗുരുതരമായ രോഗം പിടിപെടാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലായതിനാൽ എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുക്കാനും മുതിർന്നവരോട് നിർദ്ദേശിച്ചിരിക്കുന്നു.പ്രതിരോധ കുത്തിവയ്പ് എടുത്തവർ അവരുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മുതിർന്നവർക്ക് ഏത് വാക്‌സിനേഷൻ സെന്ററിലേക്കും പോളി ക്ലിനിക്കിലേക്കും പൊതുജനാരോഗ്യ തയ്യാറെടുപ്പ് ക്ലിനിക്കുകളിലേക്കും (പിഎച്ച്പിസി) അപ്പോയിന്റ്‌മെന്റ് ഇല്ലാതെ അവരുടെ പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിക്കാൻ കഴിയും. വീട്ടിൽ സഹായം ആവശ്യമുള്ളവർക്കോ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ പിന്തുണ ആവശ്യമുള്ളവർക്കോ 1800-650-6060 എന്ന എഐസി ഹോട്ട്ലൈനിൽ ബന്ധപ്പെടാവുന്നതാണ്.സിംഗപ്പൂരിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള 231 പേർ ഉൾപ്പെടെ 832 പുതിയ കോവിഡ് -19 കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
കോവിഡ് -19 വാക്‌സിൻ കുത്തിവയ്‌പ്പുകൾ ലഭിച്ചവർ, രണ്ടാഴ്ചത്തേക്ക് കനത്ത ഭാരം ഉയർത്തുന്നത് പോലുള്ള കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരാണെങ്കിൽ,.