ദോഹ : ഖത്തറിൽ ചൂട് കുറഞ്ഞതോടെ ഉച്ച വിശ്രമ നിയമം പിൻവലിക്കുകയാണെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്ന് മുതൽസെപ്റ്റംബർ15 വരെയായിരുന്നു ഉച്ച വിശ്രമ നിയമം നിലവിലുണ്ടായിരുന്നത്.

കനത്ത വേനലിൽപുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നതായിരുന്നു നിയമം. രണ്ടര മാസക്കാലം രാവിലെ 10 മുതൽഉച്ചക്ക് 3.30 വരെയായിരുന്നു തൊഴിലാളികൾക്ക് വിശ്രമ സമയം അനുവധിച്ചിരുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിൽമന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമം നല്കാത്ത തൊഴിലുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾ മന്ത്രിയുടെ ഉത്തരവുപ്രകാരം ഒരു മാസം പൂട്ടിയിടാൻവ്യവസ്ഥയുണ്ട്.

ഈ കാലയളവിൽ തൊഴിലാളികളുടെ ജോലി സമയക്രമം തൊഴിൽസ്ഥലത്ത് പ്രദർശിപ്പിക്കണം. തൊഴിലാളികൾക്കും തൊഴിൽപരിശോധകർക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലാണ് ഡ്യൂട്ടി ഷെഡ്യൂൾപ്രദർശിപ്പിക്കേണ്ടത്.