- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി ജന്മദിനം സെപ്റ്റംബർ 17 - സേവാ സമർപ്പൺ അഭിയാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ 20 ദിവസം ബിജെപി ദേശവ്യാപകമായി സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു . ആലപ്പുഴ ജില്ലയിൽ സേവാ സമർപ്പൺ അഭിയാൻ ഉദ്ഘാടനം സുരേഷ് ഗോപി എം പി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ആം തിയതി രാവിലെ 9 ന് കോടംതുരുത്ത് പഞ്ചായത്തിൽ നിർവഹിക്കും സുരേഷ് ഗോപി നേതൃത്വം നൽകുന്ന സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി 1001 തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനവും ദിവ്യാംഗതർക്കു വീൽചെയർ വിതരണവും നടക്കും .
ജില്ലയിൽ പ്രധാന ആരാധനാലയങ്ങളിൽ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനകളും വഴിപാടുകളും നടത്തും മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും ഒക്ടോബർ 7 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും ഇതിനായുള്ള ശില്പശാല 16 ആം തിയതി 3 മണിക്ക് ആലപ്പുഴ ജില്ലാ ഓഫീസിൽ നടക്കും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് . സുരേഷ് ഉദ്ഘാടനം ചെയ്യുമെന്നും മേഖല പ്രസിഡന്റ് കെ സോമൻ മുഖ്യപ്രഭാഷണം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു സേവന പ്രവർത്തനങ്ങളുടെ നേതൃത്വം ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ വാസുദേവൻ , ഡി അശ്വനിദേവ് എന്നിവർ നിർവഹിക്കും .