- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഐഡ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായ ഇന്ത്യൻ വിദ്യാർത്ഥികൾ നിധി റാണ, ആയുഷ് റാണാ എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ന്യൂജേഴ്സി: സെപ്റ്റംബർ 1 ന് ന്യൂജേഴ്സിയിൽ വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടർന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യൻ വിദ്യാർത്ഥികളായ നിധി റാണക്കും, ആയുഷ് റാണക്കും ഇന്ത്യൻ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
സെപ്റ്റംബർ 14 ചൊവ്വാഴ്ച അൽവാറസ് ഫ്യൂണറൽ ഹോമിൽ നൂറുകണക്കിനാളുകളാണ് ഇവർക്ക് അന്ത്യമോപചാരം അർപ്പിക്കുവാൻ എത്തിചേർന്നത്.ഇന്ത്യയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളും, വിദ്യാർത്ഥികളുമായിരുന്നു.നിധി ഫിസിഷ്യൻ അസിസ്റ്റന്റ് വിദ്യാർത്ഥിയും, ആയുഷ് മോണ്ട് ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായിരുന്നു.
കഴിഞ്ഞ വർഷത്തെ ഗ്രാജുവേഷനു മുമ്പുള്ള ചടങ്ങിൽ ഇരുവരും രാജാവും, രാജ്ഞിയുമായി കിരീടം അണിഞ്ഞിരുന്നു.നിരവധി ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്.നിധിയുടെ മൃതദ്ദേഹം കേർണി നദിയിൽ നിന്നും , ആയുഷിന്റേത് ന്യൂവാർക്ക് കേർണി ബോർഡറിൽ നിന്നും കണ്ടെത്തി.പോസിറ്റീവ് ഐഡി ലഭിക്കാൻ കാലതാമസം നേരിട്ടതാണ് മൃതദേഹങ്ങൾ തിരിച്ചറിയൽ വൈകിയതെന്ന് മെഡിക്കൽ എക്സാമിനർ അറിയിച്ചു.
ന്യൂജേഴ്സി പാസ്‌ക്കെയിലെ മെയ്ൻ അവന്യൂവിനു സമീപമുള്ള പൈപ്പിലേക്ക് മക്ക് ഡൊണാൾഡ് ബ്രൂക്കിലൂടെ ഇരുവരും ഒഴുകിപോയതായി ദൃക്സാക്ഷികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇരുവരുടേയും വിയോഗം തന്നെ വേദനിപ്പിക്കുന്നതായി പാസിക്ക് മേയർ ഹെൽറ്റർ ലോറ പറഞ്ഞു.