- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവകലാശാലകൾ അക്കാദമിക് മികവ് വർദ്ധിപ്പിക്കണം; ഭരണം കാര്യക്ഷമമാക്കാൻ നടപടികൾ ലളിതമാക്കണമെന്നും ഗവർണർ
തിരുവനന്തപുരം: സർവകലാശാലകൾ അക്കാദമിക് മികവ് വർധിപ്പിക്കാനും സർവകലാശാല ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നടപടികൾ ലഘൂകരിക്കാനും ശ്രദ്ധിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാരുമായുള്ള ഓൺലൈൻ സമ്മേളനത്തിലാണ് ഗവർണർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
സർവകലാശാലകൾ തമ്മിൽ വൈജ്ഞാനിക, ഗവേഷണ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും അതിനുള്ള പുതിയ അവസരങ്ങളും കണ്ടെത്തണം. ലോകം അതിവേഗം മാറുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലകളിൽ നൂതന ഗവേഷണത്തിലും കണ്ടെത്തലുകളിലും നിരന്തരമായ പ്രവർത്തനമികവിലും അധിഷ്ഠിതമായ പ്രവർത്തനം അനിവാര്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story