- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാനെ ഭയന്ന് നാടുവിട്ടു; അഫ്ഗാൻ ഗായക സംഘം പാക്കിസ്ഥാനിലെ ഒളിത്താവളത്തിൽ
ന്യൂഡൽഹി: താലിബാനെ ഭയന്ന് വനിത ഫുട്‌ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന അവർ പെഷാവറിലും ഇസ്ലാമാബാദിലും ഒളിവിൽ കഴിയുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. പലായനം ചെയ്ത ഗായകരിൽ 6 പേരെ നേരിൽ കണ്ടശേഷമാണു റിപ്പോർട്ട് തയാറാക്കിയത്.
അഫ്ഗാനിൽ തുടർന്നാൽ വധശിക്ഷ ലഭിച്ചേക്കുമെന്നു ഭയന്നാണു രാജ്യം വിട്ടതെന്ന് ഗായകർ പറഞ്ഞു. കഴിഞ്ഞ മാസം ഉത്തര ബഗ്ലാൻ പ്രവിശ്യയിൽ നാടോടിഗായകനായ ഫവാദ് അന്തറാബിയെ വെടിവച്ചു കൊന്നതോടെയാണ് ഗായകരുടെ പലായനം തുടങ്ങിയത്. താലിബാൻകാർ പിതാവിനെ തലയ്ക്കു വെടിവച്ചു കൊന്നുവെന്നു മകൻ ജവാദ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Next Story