- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയ്ക്ക് പിടിച്ചു; പ്രതിക്ക് ഒമ്പത് വർഷം തടവ്
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയ്ക്ക് പിടിച്ച പ്രതിയെ ഒമ്പത് വർഷം തടവിന് ശിക്ഷിച്ചു. ബന്തടുക്ക മാരിപ്പടുപ്പിാണ് സംഭവം. മാരിപ്പടുപ്പ് സ്വദേശി പി.കെ. സുരേഷിനെ (46) ആണ് ശിക്ഷിച്ചത്. പോക്സോ അടക്കം വിവിധ വകുപ്പുകൾ പ്രകാരം കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കഠിനതടവിനൊപ്പം 25,000 രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ഒൻപതുമാസം അധികതടവും വിധിച്ചിട്ടുണ്ട്.
2016 ജനുവരി പത്തിനായിരുന്നു സംഭവം. പ്രതി 14 വയസ്സുകാരിയുടെ കൈയ്ക്ക് കയറിപ്പിടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബേഡകം എസ്ഐ.യായിരുന്ന ജയകുമാർ ആയിരുന്നു.
Next Story