- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയ ഗവർണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കൻ ആവശ്യം തള്ളി വോട്ടർമാർ
കാലിഫോർണിയ : രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസത്തിനെ കാലാവധി കഴിയുന്നതിന് മുൻപ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം തള്ളി വോട്ടർമാർ .
സെപ്റ്റംബർ 14 ന് 'റികോൾ' വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക്ക് പാർട്ടി കേന്ദ്രങ്ങളിൽ വിജയാഘോഷം . ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവർണറായിരുന്നു ന്യൂസം . കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിർദേശങ്ങൾ മറികടന്ന് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു . പാൻഡമിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിട്ട സംസ്ഥാനമായിരുന്നു കാലിഫോർണിയ .
റിപ്ലബിക്കൻ പാർട്ടി വോട്ടർമാർ കൂട്ടം കൂട്ടമായി പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ ഡെമോക്രാറ്റിക്ക് ക്യാംപുകളിൽ ആശങ്ക പടർന്നിരുന്നു . എന്നാൽ അവസാന നിമിഷം ഡെമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ പോളിങ് ബൂത്തിൽ എത്തിയതോടെ പോളിംഗിന്റെ ഗതി മാറി .മിക്കവാറും ബാലറ്റുകൾ എണ്ണി കഴിഞ്ഞപ്പോൾ റീകോൾ ആവശ്യമില്ല എന്ന വോട്ടർമാരുടെ മാർജിൻ 30 പോയിന്റ് വരെ ഉയർന്നിരുന്നു .
ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാലിഫോർണിയയിൽ കഴിഞ്ഞ വർഷം നാല് യു.എസ് ഹൗസ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷയും വർദ്ധിച്ചിരുന്നു.അടുത്തവർഷം സംസ്ഥാന ഗവർണർ തിരഞ്ഞെടുപ്പ് കാത്തിരിക്കെയാണ് റിപ്പബ്ലിക്കൻ പാർട്ടി ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം സഘടിപ്പിച്ചത്