ടുത്ത മാസം മുതൽ ബജറ്റിൽ കാർബൺ നികുതി വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ ഒരു ഫുൾ ടാങ്ക് ഡീസലിന്റെ വില ഏകദേശം 1.50 പൗണ്ട് വർദ്ധിക്കുമെന്ന് റിപ്പോർട്ട്.കാർബൺ നികുതി ഉയർത്താനുള്ള സർക്കാർ തീരുമാനം അടുത്ത ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതാടെയാണ് ഇന്ധന വിലവർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വരുന്നത്

നിലവില സാഹചര്യത്തിൽ പെട്രോളിന്റെ നികുതി ഒരു ലീറ്ററിന് ഡീസലിന്റെ നികുതിയേക്കാൾ 11.6 സെന്റ് കൂടുതലാണ്. മിനറൽ ഓയിൽ ടാക്സ് 10.4 സെന്റ് ആണ് കൂടുതൽ.കാർബൺ ടാക്സ് വർദ്ധിപ്പിക്കുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും ഇടയിലുള്ള നികുതിയിലെ വിത്യാസം ഇല്ലാതാക്കുന്നതിനായി ഡീസലിന് കൂടുതൽ നികുതി ചുമത്താനും സാധ്യതയുണ്ട്.

രാജ്യത്തെ ടാക്സ് സ്റ്റാറ്റർജി ഗ്രൂപ്പും കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുമടക്കം ഇക്കാര്യം ശുപാർശ ചെയ്തിട്ടുണ്ട്. ഡീസലിന് നൽകുന്ന സബ്സിഡികൾ എടുത്തുമാറ്റിയാൽ അത് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങളുണ്ട്.

ലഭിക്കുന്ന സൂചനകളനുസരിച്ച് ഒക്ടോബർ 13 മുതൽ ഡീസലിന്റേയും പെട്രോളിന്റെയും വില വർദ്ധിച്ചേക്കും . 60 ലിറ്റർ ഡീസൽ നിറയ്ക്കുമ്പോൾ 1.48 യൂറോയും ഇതേ അളവിൽ പെട്രേളിന് 1.28 യൂറോയും എന്ന രീതിയിലായിരിക്കും വർദ്ധനവ്. മറ്റ് ഇന്ധനങ്ങളുടെ വില വർദ്ധനവ് 2022 മെയ്‌ മാസം മുതലാകും നടപ്പിലാകുക.