ജോലിയിൽ നിന്നും മാറി സമരത്തിനിറങ്ങിയ നഴ്‌സുമാർക്ക് പിഴ ഈടാക്കി ഡെന്മാർക്ക് കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസം ആൽബോർഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ സർക്കാർ നിർബന്ധിത വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും എതിരായ പ്രതിഷേധത്തിൽ അണിനിർന്നതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രതിഷേധം നടത്തിയ നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ട മണിക്കൂറിന് 56 മുതൽ 86 ക്രോണർ വരെ പിഴ ഈടാക്കനാണ് തീരുമാനം. അർബെഡ്സ്ഡ്രെറ്റൻ ലേബർ കോടതിയുടെ തീരുമാനത്തെ തുടർന്നാണ് പിഴ ചുമത്തുന്നത്.

സർക്കാർ ചുമത്തിയ കൂട്ടായ വിലപേശൽ കരാറിനെതിരെ സമരം നടത്തിയതിന് ശേഷം നഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും കഴിഞ്ഞയാഴ്ച ലേബർ കോടതി തീരുമാനിച്ച സാഹചര്യത്തിലാണ് സമരം ഇതുടർന്നത്. ആ സമരങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നഴ്‌സുമാർക്കെതിരെ പിഴ ഈടാക്കിയത്.

നഴ്‌സുമാർ അവരുടെ യൂണിയനും പ്രാദേശിക തൊഴിലുടമകളും തമ്മിലുള്ള ഒരു കരാറിനെ എതിർത്ത് വോട്ടുചെയ്തിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5.02 ശതമാനം വേതന വർദ്ധനവ് എന്നതായിരുന്ന കരാർ.