- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറൈൻ സൗദി കോസ്വേ വഴി വാക്സിൻ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കൂടി യാത്രാനുമതി ലഭിച്ചേക്കും; നിയന്ത്രണം നീക്കുന്നത കോവിഡ് കേസുകൾ കുറഞ്ഞതോടെ
ബഹറൈൻ സൗദി കോസ്വേ വഴി വാക്സിൻ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കൂടി യാത്രാനുമതി ലഭിച്ചേക്കും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാൻ ഒരുങ്ങുന്നത്.
സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളിൽ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം. 18 വയസ്സിന് താഴെയുള്ളവർക്ക് കൂടി സൗദി ബഹറൈൻ കോസ്വേ വഴി യാത്രാനുമതി നൽകുന്നതിനാണ് സമിതിയുടെ ശുപാർശ. രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്കാണ് അനുമതി ലഭ്യമാക്കുക എന്ന് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് കേസുകളിൽ കാര്യമായ കുറവ് വന്നതും വാക്സിൻ സ്വീകരിച്ചവരുടെ അനുപാതം വർധിച്ചതുമാണ് നിയന്ത്രണം നീക്കുന്നതിന് സാഹചര്യമൊരുക്കിയത്.
അനുമതി ലഭ്യമാക്കുന്നതിന് ജവാസാത്ത് വിഭാഗവും അപേക്ഷ നൽകി കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ ആഭ്യന്തര മന്ത്രാലയമാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി കോസ്വേ വഴി പുറത്തേക്ക് പോകുന്നതിന് അനുമതി പരിമിതപ്പെടുത്തിയത്.