പിഡിപി സംസ്ഥാന വൈസ് ചെയർമാനായ പൂന്തുറ സിറാജിന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു.

പിഡിപിയുടെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി മികച്ചൊരു പ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. അബ്ദുന്നാസർ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും മുൻനിരയിലായിരുന്നു.

കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും വേദനയിൽ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു