സൗത്ത് കരോളിനാ : മകന് 10 മില്യൺ ഡോളറിന്റെ ഇൻഷുറൻസ് തുക ലഭിക്കണമെങ്കിൽ ഞാൻ മരിക്കണം തന്നെ വെടിവച്ചു കൊല്ലുന്നതിനായി ഹിറ്റ്മാനെ വാടകക്കെടുത്ത് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോർണി അലക്സ് മർഡാം പദ്ധതികളെല്ലാം ശരിയാക്കി .

അലക്‌സും ഹിറ്റ്മാനും വ്യത്യസ്ത കാറുകളിൽ യാത്ര ആരംഭിച്ചു , വിജനമായ സ്ഥലത്ത് എത്തിയപ്പോൾ അലക്സ് കാറിൽ നിന്നും പുറത്തിറങ്ങി പുറകിൽ എത്തിയ ഹിറ്റ്മാൻ അലക്സിന്റെ തലക്ക് നേരെ വെടിയുതിർത്തു പക്ഷെ ബുള്ളറ്റ് ലക്ഷ്യം കണ്ടില്ല തലക്ക് മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ബുള്ളറ്റ് തൊലിപ്പുറത്ത് മാത്രമാണ് പരിക്കേൽപ്പിച്ചത് . നിലത്ത് വീണ അലക്സ് 911 ൽ വിളിച്ച തനിക്ക് വെടിയേറ്റുവെന്ന് അറിയിച്ചു . ഉടനെ സ്ഥലത്ത് എത്തിയ പൊലീസ് ഹെലികോപ്ടറിൽ അലക്സിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു .

പ്രഥമ ശുശ്രൂഷ നൽകി ആശുപത്രീയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അലക്സ് സംഭവിച്ചതെല്ലാം പൊലീസിനോട് ഏറ്റുപറഞ്ഞു . താൻ തന്നെയാണ് ഹിറ്റ്മാനെ തന്നെ വധിക്കാൻ റിവോൾവർ ഏൽപ്പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും അലക്സ് അറിയിച്ചു . വെടിവച്ചു കാറിൽ കയറി രക്ഷപ്പെട്ട കർട്ടിസ് എഡ്വേഡ് (61) എന്ന ഹിറ്റ്മാനെ പൊലീസ് അന്വേഷിച്ച് വരുന്നു . ആത്മഹത്യ ചെയ്യുന്നതിന് കൂട്ട് നിന്നുവെന്നും റിവോൾവർ ഉപയോഗിച്ച് വെടിവച്ചുവെന്നുമാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കേസ് .

അലക്സിനെതിരെ ഇത് വരെ കേസ്സെടുത്തിട്ടില്ല . അലക്സ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ചില മാസങ്ങൾക്ക് മുൻപ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതിൽ നിരാശനായിരുന്നുവെന്നും പൊലീസ് പറഞ്ഞു . ഞാൻ മരിച്ചാൽ ജീവിച്ചിരിക്കുന്ന മകനെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും അറ്റോർണിക്ക് ഉണ്ടായിരുന്നു.